Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Crashes

Thrissur

സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യെ​ന്ന് പ​രാ​തി; അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്

തൃ​ശൂ​ർ: അ​ശ്വ​നി ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യെ​യും മ​ക​ളെ​യും ഇ​ടി​ച്ചി​ട്ട കാ​ർ നി​ർ​ത്താ​തെ പോ​യെ​ന്നു പ​രാ​തി. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ല്ല​ങ്ക​ര സ്വ​ദേ​ശി​നി​ക​ളാ​യ കു​ന്ന​ന്പ​ത്ത് ശ്രീ​ദേ​വി, മ​ക​ൾ ആ​തി​ര എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കീ​ട്ടു നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. കാ​റി​ടി​ച്ച് ഇ​രു​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. കാ​ലി​നും കൈ​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റു. കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ അ​ട​ക്കം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

District News

കാര്‍ കലുങ്കിലിടിച്ച് തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്

മൂ​ല​മ​റ്റം: അ​റ​ക്കു​ളം ക്രൗ​ണ്‍ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ല്‍ ഇ​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ-​പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന പാ​ത​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെ​എ​സ്ഇ​ബി എ​ന്‍​ജ​നി​യ​റാ​യ വെ​ള്ളി​യാ​മ​റ്റം പൂ​ച്ച​പ്ര പ​തി​ക്ക​ല്‍ ജി. ​ദേ​വ​ദ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ദേ​വ​ദ​ത്ത് (44), ഭാ​ര്യ വീ​ണ (40), മാ​താ​വ് സ​ര​സ്വ​തി (67), മ​ക്ക​ളാ​യ പ​ത്മ (12), ദ്രു​വ (11), ജാ​ന്‍​വി (8) എ​ന്നി​വ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ബാ​ക്കി​യു​ള​ള​വ​രെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​ലു​ങ്ക് റോ​ഡി​ല്‍​നി​ന്ന് അ​ക​ന്നു​മാ​റു​ക​യും കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ര്‍ കാ​റി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ​സേ​ന, കാ​ഞ്ഞാ​ര്‍ പോ​ലീ​സ്, സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തം​ഗം പി.​എ. വേ​ലു​ക്കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ചി​ത​റി​ക്കി​ട​ന്ന വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളം പ​മ്പ് ചെ​യ്തു നീ​ക്കം ചെ​യ്തു. കൂ​ടാ​തെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി​മ​റി​യാ​തി​രി​ക്കാ​ന്‍ റോ​ഡി​ലെ ഓ​യി​ലി​ല്‍ മ​ര​പ്പൊ​ടി വി​ത​റി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​കെ. അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ബി​ബി​ന്‍ എ. ​ത​ങ്ക​പ്പ​ന്‍, ടി.​ആ​ര്‍. ജി​നേ​ഷ്, കെ. ​പ്ര​ശാ​ന്ത്, എം.​വി. അ​രു​ണ്‍, എ​ന്‍. സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

 

District News

നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി

പാ​ന്പാ​ടി: നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വീ​ടി​നു മു​ൻ ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ച്ചുക​യ​റി. കൂ​രോ​പ്പ​ട​യി​ൽ​നി​ന്നു പാ​മ്പാ​ടി​യി​ലേ​ക്കു പോ​യ കാ​റാ​ണ് നി​യ​ന്ത്ര​ണംവി​ട്ടു പാ​റാ​മ​റ്റം പു​തു​പ്പ​റ​മ്പി​ൽ വി​നോ​ദി​ന്‍റെ വീ​ടി​നു മു​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​യി​രു​ന്നു സം​ഭ​വം. വി​നോ​ദും ഭാ​ര്യ​യും കു​ട്ടി​ക​ളും വീ​ടി​നു​ള്ളി​ലാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

District News

കാ​ർ ഡി​വൈ​ഡ​റിൽ ഇടി​ച്ച് അ​പ​ക​ടം: അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

ത​ളി​ക്കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ പു​ത്ത​ൻ​തോ​ട് സെ​ന്‍റ​റി​ൽ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ബംഗളൂരു സ്വ​ദേ​ശി ആ​ച​ര്യ വീ​ട്ടി​ൽ ബ്ര​മ​യ മ​ക​ൻ ഹാ​രീ​ഷ് (46), ഭാ​ര്യ ബി​സ്മി ഹാ​രി​ഷ്, ക​രു​നാ​ഗ​പ്പ​ള്ളി രാ​ജ്ഭ​വ​ൻ വീ​ട്ടി​ൽ ഗി​രീ​ഷ് (45), ഭാ​ര്യ ആ​ർ​ഷ, മോ​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​റ്റേ​ത്. ഇ​വ​രെ ത​ളി​ക്കു​ളം മെ​ക്സി​ക്കാ​ന, വ​ല​പ്പാ​ട് മി​റാ​ക്കി​ൾ, തൃ​പ്ര​യാ​ർ ആ​ക്ട്സ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

District News

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​ര​ത്തി​ലിടി​ച്ചു; യാ​ത്ര​ക്കാ​ര്‍ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു

എട​ത്വ: പാ​ല​ത്തി​ല്‍ ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പോ​സ്റ്റി​ലി​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി കാ​ര്‍ വെ​ട്ടി​പ്പൊളി​ച്ചാണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ചെ​റു​ത​ന സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, തെ​ന്ന​ടി സ്വ​ദേ​ശി മ​ജി​നു എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന പാ​ത​യി​ല്‍ ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​ക​ഴി ഭാ​ഗ​ത്തുനി​ന്നു വ​ന്ന കാ​ര്‍ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ചി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​നു​ള്ളി​ലെ എ​യ​ര്‍ ബാ​ഗ് മൂ​ലം ഇ​രു​വ​ര്‍​ക്കും പ​രി​ക്കു​ക​ള്‍ കൂ​ടാ​തെ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ത​ക​ഴി​യി​ല്‍നി​ന്ന് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സാണ് കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ച് ഇ​രു​വ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്. എ​ട​ത്വ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. പാ​ല​വും അ​പ്രോ​ച്ച് റോ​ഡു​മാ​യു​ള്ള ഉ​യ​ര​വ്യ​ത്യാ​സം മൂ​ലം ഈ ​സ്ഥ​ല​ത്ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കാ​റു​ണ്ട്. ലോ​ഡു​മാ​യി പോ​കു​ന്ന ഹെ​വി ടോ​റ​സ് വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യാ​ണ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് താ​ഴു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Latest News

Corehub Up